പശു ഇരട്ടക്കിടാരികള്‍ക്ക് ‌ജന്മം നല്‍കി ; അപൂര്‍വമാണെന്ന് മൃഗസംരക്ഷണ വകുപ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചപ്പാരപ്പടവ്: കുട്ടിക്കരിയില്‍ പശു ഇരട്ടക്കിട‌ാരികള്‍ക്ക് ജന്മം നല്‍കി. ക്ഷീരകര്‍ഷകൻ കെ.വി. ചാക്കോയുടെ ജഴ്സി പശുവാണ് ഇരട്ട ആണ്‍കിടാരികള്‍ക്ക് ജന്മം നല്‍കിയത്.
നാല് വയസ് പ്രായമുള്ള പശുവിന്‍റെ രണ്ടാമത്തെ പ്രസവമാണിത്.

പെരുമ്ബടവ് മൃഗാശുപത്രിക്കു കീഴിലെ മടക്കാട് വെറ്ററിനറി സബ് സെന്‍ററില്‍ നിന്നാണ് പശുവിന് ബീജം കുത്തിവച്ചത്. പശു ഇരട്ടക്കിടാരികള്‍ക്ക് ജൻമം നല്‍കിയതറിഞ്ഞ് മടക്കാട് വെറ്ററിനറി സബ് സെന്‍ററിലെ ലൈവ് സ്റ്റോക്ക് ഇൻസപെക്ടര്‍ സി.ആര്‍. രജനീഷ് സ്ഥലത്തെത്തി പശുവിനും കിടാരികള്‍ക്കും പ്രഥമ ശുശ്രൂഷ നല്‍കി. 

പശുക്കളില്‍ ഇരട്ടകളുണ്ടാവുന്നത് അപൂര്‍വമാണെന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ചാക്കോയും ഭാര്യ ലിസിയും ക്ഷീരകര്‍ഷകരാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha