പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷൻ കയറേണ്ട; പുതിയ സംവിധാനവുമായി കേരളാ പോലീസ്, ചെയ്യേണ്ടത് ഇത്ര മാത്രം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ കയറാൻ ഇപ്പോഴും പലര്‍ക്കും പേടി ആണ്. അത് പരാതി കൊടുക്കാൻ ആണെങ്കില്‍ പോലും.

അത്തരത്തില്‍ പലരും പല പ്രശ്നങ്ങളും ഒത്തുതീര്‍പ്പില്‍ എത്തിക്കാറുമുണ്ട്. ഇപ്പോഴിതാ പൊലീസ് സ്റ്റേഷനിലോ പൊലീസ് ഓഫിസിലോ നേരിട്ട് പോകാതെ തന്നെ പരാതി നല്‍കാനുള്ള സംവിധാനമൊരുക്കിയിരിക്കുകയാണ് കേരള പോലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പ് വഴിയോ വെബ് പോര്‍ട്ടല്‍ തുണ വഴിയോ ആര്‍ക്കും പരാതി നല്‍കാം. പൊലീസ് സ്റ്റേഷൻ മുതല്‍ ഡിജിപി ഓഫീസിലേക്ക് വരെ പരാതി നല്‍കുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

പോല്‍ ആപ്പ് ഇൻസ്റ്റാള്‍ ചെയ്‌തതിനുശേഷം മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്ബര്‍, ആധാര്‍ നമ്ബര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ നല്‍കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പൊലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്‌ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്‍കാനുണ്ടെങ്കില്‍ അതുകൂടി അപ്‌ലോഡ് ചെയ്യാം. ആര്‍ക്കെതിരെയാണോ പരാതി നല്‍കുന്നത് (എതിര്‍കക്ഷി അല്ലെങ്കില്‍ സംശയിക്കുന്ന ആളുടെ) വിവരങ്ങള്‍ കൂടി നല്‍കി പരാതി സബ്മിറ്റ് ചെയ്യാം. പരാതി നല്‍കിയതിനുള്ള രസീത് പരാതിക്കാരന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. സമര്‍പ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

പോലീസില്‍ പരാതി നല്‍കാം, പോല്‍ ആപ്പിലൂടെ

നിങ്ങള്‍ക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നല്‍കാനുണ്ടോ? ഇവിടങ്ങളില്‍ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണിലൂടെ പരാതി നല്‍കുവാനുള്ള സൗകര്യം കേരള പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ നിങ്ങള്‍ക്ക് പരാതി നല്‍കാം. പോല്‍ ആപ്പ് ഇൻസ്റ്റാള്‍ ചെയ്‌തതിനുശേഷം മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്യുക.
ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്ബര്‍, ആധാര്‍ നമ്ബര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്കണം.

തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്‌ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്കാനുണ്ടെങ്കില്‍ അതുകൂടി അപ്‌ലോഡ് ചെയ്യാവുന്നതാണ്. അടുത്തതായി, ആര്‍ക്കെതിരെയാണോ പരാതി നല്‍കുന്നത് (എതിര്‍കക്ഷി അല്ലെങ്കില്‍ സംശയിക്കുന്ന ആളുടെ) വിവരങ്ങള്‍ കൂടി നല്‍കി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പോലീസ് സ്റ്റേഷൻ മുതല്‍ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നല്‍കുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമര്‍പ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും.

പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് https://play.google.com/store/apps/details?id=com.keralapolice


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha