പയ്യന്നൂർ ഷേണായി സ്മാരക ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി വി രവീന്ദ്രൻ മാസ്റ്ററെ ആദരിച്ചു. പയ്യന്നൂർ നഗരസഭ മുൻ ചെയർമാൻ അഡ്വ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. കൂക്കാനം ഗവ യുപി സ്കൂൾ അധ്യാപകനായ വി വി രവീന്ദ്രൻ മാസ്റ്റർ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പരിസ്ഥിതി മേഖലകളിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തിയാണ് അധ്യാപക അവാർഡ് കരസ്ഥമാക്കിയത്.
പിടിഎ പ്രസിഡണ്ട് കെ കമലാക്ഷന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ പിവി വിനോദ്കുമാർ, സി വി രാജു, മിനി നമ്പ്യാർ, എം ബാലകൃഷ്ണൻ, ശ്രീഹരി മോഹൻ എന്നിവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു