ആറളം ഫാം പുനരധിവാസമേഖലയിലും കച്ചേരിക്കടവിലും കാട്ടാനയിറങ്ങി കൃഷിനാശം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി : ആറളം ഫാമിലും അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിലും കാട്ടാനയിറങ്ങി വൻ കൃഷിനാശം വരുത്തി. മേഖലയിലെ നിരവധിപ്പേരുടെ കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു.

പുരധിവാസ മേഖലയിൽ വീട്ടുമുറ്റത്തോളമെത്തിയ ആനക്കൂട്ടം വ്യാപക നാശം വരുത്തി. 13-ാം ബ്ലോക്കിൽ അഞ്ച് കുടുംബങ്ങളുടെ വീട്ടിനു സമീപത്തെത്തിയാണ് ആനക്കൂട്ടം കൃഷികൾ നശിപ്പിച്ചത്.

മേഖലയിൽ നിരവധി തെങ്ങുകൾ കുത്തിവീഴ്ത്തി. വാഴകളും കമുങ്ങും റബ്ബറും നശിപ്പിച്ച് വീടിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വലിയ തെങ്ങുകൾ ചുവടെ മറിച്ചിടുകയായിരുന്നു. ബ്ലോക്ക് 13-ൽ ജലീലിന്റെ കടഭാഗത്തെ ചന്ദ്രൻ, മാധവൻ, സുജാത, ശ്രുതി, അയ്യാ എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശം വിതച്ചത്.

ആനയെ കൂടാതെ, കുരങ്ങുകളുടെ ശല്യവും വർധിച്ചുവരികയാണെന്ന് താമസക്കാർ പറയുന്നു.

ആനക്കൂട്ടം വിളകൾ നശിപ്പിക്കുന്നത് അറിയിച്ചിട്ടും വനപാലകർ എത്താൻ വൈകുന്നതാണ് വ്യാപകമായി കൃഷിനശിക്കുന്നതിനു കാരണമെന്നാണ് ഇവരുടെ പരാതി. വന്യമൃഗങ്ങളുടെ ശല്യത്താൽ ഒരുകൃഷിയും ഇറക്കാൻ ഇവർക്കാകുന്നില്ല.

ആറളം വനത്തിൽനിന്നാണ് ആനക്കൂട്ടം ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നത്. വനാതിർത്തിയിലെ ആനമതിൽ ആറിടങ്ങളിൽ തകർത്തിട്ടുണ്ട്. ഇവ പുനർനിർമിക്കാത്തതിനാൽ രാത്രികാലങ്ങളിൽ വനത്തിൽനിന്ന് ജനവാസമേഖലയിലെത്തുന്ന ആനകൾ പുലർച്ചയോടെ വീണ്ടും വനത്തിലേക്കുതന്നെ പോകുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കച്ചേരിക്കടവിൽ ചെറുപ്പാട്ട് വർഗീസിന്റെ പുരയിടത്തിലെത്തിയ ആന തെങ്ങ്, വാഴ എന്നിവ വ്യാപകമായി നശിപ്പിച്ചു. വനംവകുപ്പ് അധികൃതർ നഷ്ടം വിലയിരുത്തി.

വാർഡംഗം ഐസക്ക് ജോസഫും സ്ഥലത്തെത്തി. മാക്കൂട്ടം വനമേഖലയിൽനിന്നാണ് ആന എത്തിയതെന്നാണ് സംശയിക്കുന്നത്.

റബ്ബർമരങ്ങളുടെയും തൊലിപൊളിച്ചു
കടക്കെണിയിൽ മുങ്ങിനിൽക്കുന്ന ആറളം ഫാമിന്റെ ഏക
വരുമാനമാർഗമായ റബ്ബറിനും ആനക്കൂട്ടം നാശം വരുത്തുന്നു. ടാപ്പ് ചെയ്യുന്ന റബ്ബറിന്റെ തൊലി പൊളിച്ചെടുക്കുകയാണ് ആനക്കൂട്ടം. ഇതുമൂലം റബ്ബർ ടാപ്പ് ചെയ്യാൻ പറ്റുന്നില്ല.

ഫാമിന്റെ ബ്ലോക്ക് ആറിൽ ഇത്തരത്തിൽ നിരവധി മരങ്ങളാണ് നശിപ്പിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ഇട്ടെങ്കിലും ആനകളെ ഭയന്ന് ടാപ്പിങ് നടത്താൻ പറ്റാത്ത സാഹചര്യമാണെന്നും തൊഴിലാളികൾ പറയുന്നു.

വന്യമൃഗങ്ങളുടെ ശല്യമൊഴിവാക്കാനായി നിർമിക്കുന്ന ആനമതിലിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടും പണി തുടങ്ങിയിട്ടുമില്ല.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha