കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് കൈമാറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് കൈമാറി. പാലക്കാട് ഡിവിഷനില്‍നിന്നുള്ള എഞ്ചിനീയര്‍മാര്‍ക്കാണ് ട്രെയിൻ കൈമാറിയത്. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എട്ട് കോച്ച്‌ അടങ്ങിയ ട്രെയിനാണ് അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം. രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിനായി രണ്ട് റൂട്ടുകള്‍ പരിഗണനയിലുണ്ട്.

മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-എറണാകുളം റൂട്ടുമാണ് നിലവില്‍ പരിഗണനയില്‍. ഇവയില്‍ മംഗലാപുരം-തിരുവനന്തപുരം പ്രാവര്‍ത്തികമാക്കണമെങ്കില്‍ രണ്ട് റേക്കുകള്‍ ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍. പ്രധാനപ്പെട്ട രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാമെന്ന ആശയം മുൻനിര്‍ത്തി ഗോവ-എറണാകുളം റൂട്ടും ദക്ഷിണറെയില്‍വേ പരിഗണിച്ചിരുന്നു.

എന്നാല്‍ ഒരു റേക്ക് ഉപയോഗിച്ച്‌ ഈ സര്‍വീസ് പ്രായോഗികമാവില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് റൂട്ട് ഉപേക്ഷിക്കുകയായിരുന്നു. 30 വന്ദേ ഭാരത് ട്രെയിനുകള്‍ നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നുണ്ട്. ഇതിനുപുറമെ മൂന്ന് പുതിയ റേക്കുകള്‍ കൂടെ റെയില്‍വേ പുതിയതായി അനുവദിച്ചിട്ടുണ്ട്. ഇവയില്‍ ഒരു റേക്കാണ് നിലവില്‍ സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha