മെലിയോയിഡോസിസ്: ആറു പേരുടെ പരിശോധനാഫലം നെഗറ്റീവെന്ന് സൂചന

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യന്നൂർ : രണ്ടുപേരിൽ മെലിയോയിഡോസിസ് രോഗം സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭയിലെ കോറോത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രദേശത്തു നിന്ന് പിന്നീട് പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്നാണ് സൂചന. ഔദ്യോഗികമായി പരിശോധനാഫലം സ്ഥിരീകരിച്ചിട്ടില്ല. ആറു പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചിരുന്നത്.

കഴിഞ്ഞ മാസമാണ് പയ്യന്നൂർ നഗരസഭാ പരിധിയിലെ കോറോം വില്ലേജിൽ രണ്ടുപേർക്ക് അപൂർവ രോഗമായ മെലിയോയിഡോസിസ് സ്ഥിരീകരിച്ചത്. ബാക്ടീരിയ വഴി വന്നെത്തുന്ന മെലിയോയിഡോസിസ് കോറോം ഭാഗത്തെ 12 വയസ്സുകാരനിലാണ് ആദ്യം സ്ഥിരീകരിച്ചത്.

പിന്നീടാണ് പ്രദേശത്തെ 42-കാരനിലും രോഗം കണ്ടെത്തിയത്. രോഗകാരിയായ ബാക്ടീരിയ രണ്ടുപേരിലും എത്തിയത് സമീപത്തുള്ള കുളത്തിൽ നിന്നാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇവർ രണ്ടുപേരും ഈ കുളത്തിൽ സ്ഥിരമായി കുളിക്കാറുണ്ടായിരുന്നു. ആരോഗ്യപ്രവർത്തകർ പ്രദേശത്ത് പരിശോധന നടത്തുകയും ഈ കുളം ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിന്റെ തുടർച്ചയായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്തെ 200-ഓളം വീടുകളിൽ വിവരശേഖരണം നടത്തിയിരുന്നു. ഈ കുളം സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്ന സമീപവാർഡുകളിലുള്ളവരിൽനിന്നാണ് ആരോഗ്യവകുപ്പ് വിവരങ്ങൾ ശേഖരിച്ചത്.

ഇതേത്തുടർന്നാണ് രോഗലക്ഷണങ്ങൾ മൂന്നുപേരെ കണ്ടെത്തിയത്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കയക്കുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha