പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ UDF സ്ഥാനാർഥി ചാണ്ടി ഉമ്മന് വിജയം. 4000+ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. എന്നാൽ ലീഡ് നിലയുടെ ഔദ്യോഗിക കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ സർവകാല റെക്കോർഡ് മറികടന്നാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്.
വോട്ട് നില: ചാണ്ടി ഉമ്മൻ- 72946, LDF സ്ഥാനാർഥി ജെയ്ക്- 32886, NDA സ്ഥാനാർഥി ലിജിൻ ലാൽ- 5654.
ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് മറികടന്നു; പുതുപ്പള്ളിയില്‍ പുതുചരിത്രം, ലീഡില്‍ കുതിപ്പ്
കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്ന് മകന്‍ ചാണ്ടി ഉമ്മന്റെ ജൈത്രയാത്ര. 2011ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സൂജ സൂസന്‍ ജോര്‍ജിനെ 33,255 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതാണ് ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം. ഇതാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ചാണ്ടി ഉമ്മന്‍ മറികടന്നത്. ചാണ്ടി ഉമ്മന്‍ 40000ല്‍പ്പരം വോട്ടുകള്‍ക്ക് ജയമെന്നാണ്തെരഞ്ഞെടുപ്പ് വിദഗ്ധര്‍ നിരീക്ഷിച്ചത് .
1970 മുതല്‍ മത്സരരംഗത്ത് ഉണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി 2011ല്‍ നേടിയതാണ് റെക്കോര്‍ഡ് ഭൂരിപക്ഷം. 2016ല്‍ ജെയ്ക് സി തോമസിനെതിരെ നേടിയ 27,092 ആണ് ഭൂരിപക്ഷത്തില്‍ രണ്ടാമത്തേത്. എന്നാല്‍ 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് കൂടുതല്‍ താളം കണ്ടെത്തുന്നതാണ് കണ്ടത്. അന്ന് 9,044 ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു