"അത്ഭുതവലയ''മായി സൂര്യൻ ; സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സൂര്യനുചുറ്റും മഴവില്ല് നിറത്തോടെ അത്ഭുതവലയം. അപൂര്‍വമായി സംഭവിക്കുന്ന 22 ഡിഗ്രി സര്‍ക്കുലര്‍ ഹാലോ എന്ന പ്രതിഭാസമാണ് കാഴ്ചക്കാര്‍ക്ക് അത്ഭുതവലയം സമ്മാനിച്ചത്.

സൂര്യന്റെയോ ചന്ദ്രന്റെയോ ഇടയില്‍ 22- ഡിഗ്രി വൃത്താകൃതിയിലുള്ള പ്രഭാവലയം രൂപപ്പെടുന്നതാണ് 22 ഡിഗ്രി സര്‍ക്കുലര്‍ ഹാലോ. സൂര്യനില്‍നിന്നോ ചന്ദ്രനില്‍നിന്നോ ഉള്ള കിരണങ്ങള്‍ സിറസ് മേഘങ്ങളില്‍ കാണപ്പെടുന്ന ഷഡ്ഭുജാകൃതിയിലുള്ള ഐസ് പരലുകള്‍ വഴി പ്രതിഫലിക്കുമ്പോഴാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. 

ഐസ് ക്രിസ്റ്റലിന്റെ ഒരു വശത്ത് പ്രകാശം പ്രവേശിച്ച്‌ മറ്റൊരു വശത്തിലൂടെ പുറത്തുകടക്കുമ്പോള്‍ 22 ഡിഗ്രി ഹാലോ രൂപപ്പെടുന്നു. 

മൂണ്‍ റിങ്, വിന്റര്‍ ഹാലോ തുടങ്ങിയ പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നു. 2020 മെയ് എട്ടിന് വയനാട്ടിലും പിന്നീട് 2021 ജൂണ്‍ രണ്ടിന് ഹൈദരാബാദിലും 22 ഡിഗ്രി സര്‍ക്കുലര്‍ ഹാലോ ദൃശ്യമായിരുന്നു.

സൂപ്പർ ബ്ലൂ മൂൺ ദൃശ്യം ചിലയിടത്തുമാത്രം

സംസ്ഥാനത്ത് സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രതിഭാസം ദൃശ്യമായത് ചിലയിടങ്ങളില്‍മാത്രം. മഴമേഘം കാരണം മിക്കസ്ഥലങ്ങളിലും പ്രതിഭാസം ദൃശ്യമായില്ല. ബ്ലൂ മൂണ്‍ പ്രതിഭാസവും സൂപ്പര്‍ മൂണ്‍ പ്രതിഭാസവും ഒരുമിച്ച്‌ സംഭവിച്ച അപൂര്‍വതയായിരുന്നു ബുധൻ, വ്യാഴം ദിവസങ്ങളില്‍ ഉണ്ടായത്. വ്യാഴാഴ്ച ഇത് കൂടുതല്‍ തീവ്രതയോടെ കാണാനാവുമെന്നായിരുന്നു പ്രതീക്ഷ. ഒരു മാസത്തില്‍ രണ്ടുതവണ പൂര്‍ണ ചന്ദ്രൻ ഉണ്ടാവുന്നതാണ് ബ്ലൂ മൂണ്‍. ആഗസ്ത് ഒന്നിനായിരുന്നു ഈ മാസത്തെ ആദ്യ പൂര്‍ണചന്ദ്രൻ. ഇതിനൊപ്പം സൂപ്പര്‍ മൂണ്‍ (ചന്ദ്രനെ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന) കാണപ്പെടുന്ന അവസരവുമായിരുന്നു. ഭൂമിയില്‍നിന്നുള്ള ദൂരം കുറഞ്ഞിരിക്കുന്നതിനാല്‍ ചന്ദ്രനെ കൂടുതല്‍ വലിപ്പത്തില്‍ ദൃശ്യമാകുമായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha