എല്ലാ വാർഡിലും ലൈബ്രറി ഒരുക്കി ചെങ്ങളായി ഗ്രാമപഞ്ചായത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ ചിങ്ങപ്പൊലി പദ്ധതിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലായി ഒരുക്കിയത് 33 ഗ്രന്ഥാലയങ്ങൾ. ഇതിലൂടെ സമ്പൂർണ ലൈബ്രറി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് പഞ്ചായത്ത്. സമ്പൂർണ ലൈബ്രറി പ്രഖ്യാപനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു. നേരത്തെ പഞ്ചായത്തിൽ 30 ലൈബ്രറികളുണ്ടായിരുന്നു. മൂന്ന് ലൈബ്രറികളാണ് പുതുതായി ആരംഭിച്ചത്. വാർഡ്തലത്തിലാണ് പുസ്തക സമാഹരണം നടത്തിയത്. ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ഓരോ വാർഡിലും ഒരു ഗ്രന്ഥാലയമെങ്കിലും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വി ശിവദാസൻ എം പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മിഷൻ ഈ പദ്ധതി ആരംഭിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ അധ്യക്ഷത വഹിച്ചു. പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റ് ജില്ലാ കോ ഓർഡിനേറ്റർ പി കെ വിജയൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ടി സി പ്രിയ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ശോഭന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ നാരായണൻ, കൊയ്യം ജനാർദ്ദനൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി പി ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ എം എം പ്രജോഷ്, തളിപ്പറമ്പ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി സി അരവിന്ദാക്ഷൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി പ്രകാശൻ, പി ഗോവിന്ദൻ, കെ പി അഷ്‌റഫ്, പി വി ഷൈജു, വി വി സേവി എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha