ഇരിട്ടി : കാക്കയങ്ങാട്
സ്റ്റാർ ഓഡിറ്റോറിയത്തിൽ ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയയുടെ നേതൃത്വത്തിൽ ഓണം സൗഹൃദ സംഘമം നടത്തി. പിസി മുനീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു പരിപാടി ഉൽഘാടനം ചെയ്തു.
തനിമ സംസ്ഥാന സമതി അംഗം ജമാൽ കടന്നപ്പള്ളി സൗഹൃദ സന്ദേശം നൽകി. മനുഷ്യർക്ക് ഇടയിൽ സ്നേഹവും സൗഹൃദവും രൂപപെടാൻ ഇത്തരം സംഘമങ്ങൾ അനിവാര്യമാണെന്ന് യോഗം ആവിശ്യപ്പെട്ടു.സാമൂഹിക സാംസ്‌കാരിക രംഗത്ത് സംഭാവനകൾ അർപ്പിച്ച സുന്ദരൻ മേസ്ത്രി, ശ്രീജയൻ കുരിക്കൾ, ജയ പ്രശാന്ത് എന്നിവരെ യോഗം ആദരിച്ചു.
യോഗത്തിൽ വിനോദ് വി.വി. (പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ), സിനി (വാർഡ് മെമ്പർ)
, ടോമി (വ്യാപാരി പ്രതിനിധി), റഷീദ് TK, നിസാർ pv, ഒമ്പാൻ ഹംസ,ജിജോ മാസ്റ്റർ,മോഹൻദാസ്, സുരേന്ദ്രൻ മാസ്റ്റർ ,മൊയ്തീൻ മാസ്റ്റർ,കെ.ടി സലീജ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു