കേരള ചിക്കൻ കണ്ണൂരിലേക്കും; പൊതുവിപണിയെക്കാൾ വില കുറവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകണ്ണൂർ: കുടുംബശ്രീ ‘കേരള ചിക്കൻ’ ജില്ലയിലേക്ക് പറന്നെത്തുന്നു. പദ്ധതി ജില്ലയിൽ അടുത്ത മാസം ആരംഭിക്കും. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ പദ്ധതി വിജയമായതിന്റെ പിന്നാലെയാണ് ജില്ലയിലും നടപ്പാക്കുന്നത്.

പൊതുവിപണിയെക്കാൾ വില കുറച്ചാണു കേരള ചിക്കൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക.
2017 നവംബറിൽ ആരംഭിച്ച പദ്ധതി കുടുംബശ്രീ– മൃഗസംരക്ഷണ വകുപ്പ്– കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ (കെപ്കോ) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

ഉൽപാദനം മുതൽ വിപണനം വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കുടുംബശ്രീ ബ്രോയ്​ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിലുള്ള പ്രൊഡ്യൂസർ കമ്പനിയാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha