പെരുമ്പടവ്: മഞ്ഞപ്പിത്തം ബാധിച്ച് സഹോദരനു പിന്നാലെ സഹോദരിയും മരിച്ചു. എരുവാട്ടിയിലെ താന്നിമൂട്ടിൽ പി.പി. സുബൈർ-ആയിഷ ദമ്പതികളുടെ മകളും കമ്പല്ലൂരിലെ റാഷിദിന്റെ ഭാര്യയുമായ നിഷാന (23) ആണ് ഇന്നലെ മരിച്ചത്.
ഇവരുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വേണ്ടി തുക കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ ഇതിനൊന്നും കാത്തുനിൽക്കാതെ ഇന്നലെ രാവിലെയാണു നിഷാന മരണത്തിനു കീഴടങ്ങിയത്. 21 വയസുള്ള സഹോദരൻ സഫീറും കഴിഞ്ഞയാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു.
സഹോദരി: ജുമാന.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു