റേഷൻ കട സ്ഥിരം ലൈസൻസി: അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്ത റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 

എസ്എസ്എൽസി പാസ്സായ ഭിന്നശേഷി, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 13ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. തളിപ്പറമ്പ് താലൂക്കിൽ പിഡബ്ല്യൂഡി വിഭാഗത്തിന് സംവരണം ചെയ്ത എ ആർ ഡി നമ്പർ 64, എസ് സി വിഭാഗം എ ആർ ഡി നമ്പർ 134, എസ് ടി വിഭാഗം എ ആർ ഡി നമ്പർ 286, കണ്ണൂർ താലൂക്കിൽ എസ് സി 58, 85, തലശ്ശേരി താലൂക്കിൽ എസ് ടി 339, എസ് സി 303, 232, എസ് ടി 355, എസ് സി 271, 62, ഇരിട്ടി താലൂക്കിൽ എസ് ടി 22, എസ് സി 71 എന്നിവയാണ് റേഷൻ കടകൾ. 

വിശദ വിവരങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസുമായോ, താലൂക്ക് സപ്ലൈ ഓഫീസുമായോ ബന്ധപ്പെടാം. 

ഫോൺ:
 ജില്ലാ സപ്ലൈ ഓഫീസ്-0497 2700552
തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസ്-0460 2203128

കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസ്-0497 2700091

തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് -0490 2343714

ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസ്-0490 2494930.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha