കൈത്തറിക്ക് അഞ്ച്കോടിയുടെ വില്പന
ഓണക്കാലത്ത് ജില്ലയിലെ കൈത്തറിസംഘങ്ങൾ അഞ്ചുകോടിയോളം രൂപയുടെ ഉത്പന്നങ്ങൾ വിറ്റു. ജില്ലാ വ്യവസായ കേന്ദ്രം, സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ്, ജില്ലാ കൈത്തറി വികസന സമിതി എന്നിവ ചേർന്ന് കണ്ണൂരിൽ നടത്തിയ കൈത്തറി പ്രദർശനമേളയിലേയും സംഘങ്ങളിലെ ഡിപ്പോകളിലേയും വില്പന ചേർത്താണിത്.
കണ്ണൂരിലെ പ്രദർശനമേളയിൽ മാത്രം 4.03 കോടി രൂപയുടെ വില്പന നടന്നു. കഴിഞ്ഞ വിഷുക്കാലത്ത് നടന്ന വില്പനയേക്കാൾ വളരെ കൂടുതലാണിത്. ജില്ലയിലെ 31 കൈത്തറിസംഘങ്ങളടക്കം 45 സംഘങ്ങളാണ് കണ്ണൂരിലെ പ്രദർശന മേളയിൽ പങ്കെടുത്തത്. കൈത്തറി സെറ്റ് മുണ്ട്, ബെഡ്ഷീറ്റ്, ഡബിൾമുണ്ട്, കാവിമുണ്ട് ഇവയാണ് ഓണക്കാലത്ത് ഏറ്റവും കൂടുതൽ ചെലവായ കൈത്തറി ഉത്പന്നങ്ങൾ. ഓണം, വിഷുക്കാലങ്ങളിലെ വില്പനയാണ് കൈത്തറിസംഘങ്ങളുടെ തുടർന്നുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. തൊഴിലാളികളുടെ കുടിശ്ശിക ആനുകൂല്യങ്ങളും ജീവനക്കാരുടെ കുടിശ്ശിക ശമ്പളവും നൽകുന്നത് വിശേഷാവസരങ്ങളിലെ വില്പനകൊണ്ടാണ്. ജില്ലയിൽ 35 കൈത്തറിസംഘങ്ങളാണുള്ളത്.
മറ്റു മാസങ്ങളിലെ പ്രവർത്തനങ്ങൾക്കാവശ്യമായ മൂലധനം നീക്കിവയ്ക്കുന്നതും ഓണം-വിഷു വില്പനയിൽനിന്നാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു