ദീർഘദൂര യാത്രയ്ക്ക് വന്ദേ സ്ലീപ്പർ വരുന്നു; വന്ദേ മെട്രോ സർവിസ് അടുത്തവർഷം ആദ്യം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നിലവിൽ വന്ദേഭാരത് എക്സ്പ്രസുകൾ രാത്രിയാത്ര നടത്തുന്നില്ല. ഇതിന് പകരം, ദീർഘദൂര യാത്രയ്ക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇറക്കാനാണ് തീരുമാനം

രാജ്യത്ത് വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ വന്ദേ സ്ലീപ്പർ ട്രെയിനുകളും, വന്ദേ മെട്രോകളും വരുന്നു. ഇതിന്റെ നിർമ്മാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്) യിൽ അവസാന ഘട്ടത്തിലാണെന്ന് ഐ.സി.എഫ്. ജനറൽ മാനേജർ ബി.ജി. മല്യ പറഞ്ഞു.

12 കോച്ചുകളായിരിക്കും വന്ദേ മെട്രോയിൽ ഉണ്ടാകുക. നിലവിൽ ഓടുന്ന പാസഞ്ചറുകൾക്ക് ബദലായിട്ടായിരിക്കും വന്ദേ മെട്രോകൾ വരിക എന്നാണ് റിപ്പോർട്ട്.

ഒക്ടോബർ 31-ന് മുമ്പ് വന്ദേ മെട്രോ 12 കോച്ചുകളായിരിക്കും വന്ദേ മെട്രോയിൽ ഉണ്ടാകുക. നിലവിൽ ഓടുന്ന പാസഞ്ചറുകൾക്ക് ബദലായിട്ടായിരിക്കും വന്ദേ മെട്രോകൾ വരിക എന്നാണ് റിപ്പോർട്ട്. ഒക്ടോബർ 31-ന് മുമ്പ് വന്ദേ മെട്രോ തയ്യാറാകും.

അടുത്തവർഷം ജനുവരി - ഫെബ്രുവരിയോടെ വന്ദേ മെട്രോ സർവീസിന് തുടക്കം കുറിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ വന്ദേഭാരത് എക്സ്പ്രസുകൾ രാത്രിയാത്ര നടത്തുന്നില്ല. ഇതിന് പകരം, ദീർഘദൂര യാത്രയ്ക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ നിർമ്മാണവും ചെന്നൈ ഐസിഎഫിൽ അവസാനഘട്ടത്തിലാണ്. 16 കോച്ചുകളായിരിക്കും വന്ദേഭാരത് സ്ലീപ്പറിലുണ്ടാകുക. 11 എ.സി. ത്രീ ടയർ കോച്ചുകൾ, 4 എ.സി. 2 ടയർ കോച്ച്, ഫസ്റ്റ് എ.സി. എന്നിങ്ങനെയായിരിക്കും കോച്ചുകൾ എന്ന് ബി.ജി. മല്യ പറഞ്ഞു. ട്രെയിൻ അടുത്ത വർഷം മർച്ചോടെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha