വൈ ഐ പി ശാസ്ത്രപഥം ജില്ലാതല പരിശീലനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വിദ്യാർഥികളുടെ നവീനാശയങ്ങളെ പ്രോത്സാഹിപ്പിച്ച് ശാസ്ത്രജ്ഞരും സംരംഭകരുമാക്കി മാറ്റുന്ന വൈ ഐ പി ശാസ്ത്രപഥം (യങ് ഇന്നവേഷൻ പ്രോഗ്രാം) ജില്ലാതല പരിശീലനം നടന്നു. പുതിയതെരുവിൽ എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഇ സി വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ രാജേഷ് കടന്നപ്പള്ളി, കെ ഡിസ്‌ക് ജില്ലാ കോർഡിനേറ്റർ ജിൻഷ രാജീവൻ, ഐസിടി പ്രൊജക്ട് കോർഡിനേറ്റർ നൂപുര ആർ നാഥ് എന്നിവർ സംസാരിച്ചു. ഐസിടി ട്രെയ്‌നർമാരായ എം ശ്രീനിവാസൻ, എം ഡി രാജീവൻ, ബിപിസി കെ സി പ്രകാശൻ, വൈ പ്രദീപ് എന്നിവർ ക്ലാസെടുത്തു.
സെപ്റ്റംബർ 16 മുതൽ 18 വരെ തീയതികളിൽ ജില്ലയിലെ മുഴുവൻ ബി ആർ സി കളിലും നൂതനാശയം സമർപ്പിച്ച കുട്ടികൾക്ക് ഏകദിന റിഫ്രഷർ കോഴ്‌സ് നൽകും . തുടർന്ന് സമർപ്പിച്ച ആശയങ്ങളെ നവീകരിക്കാൻ അവസരം നൽകും. ഓക്ടോബർ ആദ്യം ജില്ലാ തലത്തിൽ ആശയങ്ങൾ വിലയിരുത്തും. തെരഞ്ഞെടുത്ത കുട്ടികൾക്ക് ജില്ലാ തലത്തിൽ ക്യാമ്പ് നൽകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ ആശയം സമർപ്പിച്ച ജില്ല കണ്ണൂരാണ്. സമഗ്ര ശിക്ഷ കേരളവും കെ ഡിസ്‌ക്കും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha