പഴമയുടെ വീണ്ടെടുപ്പായി നാട്ടിലെ കൂട്ടാനും നാട്ടുപയമയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാങ്കോൽ: പഴമയുടെ വീണ്ടെടുപ്പും നന്മയുടെ രുചിക്കൂട്ടുമായി "നാട്ടിലെ കൂട്ടാനും നാട്ടുപയമയും" കാങ്കോൽ - ആലപ്പടമ്പ പഞ്ചായത്ത് ഒമ്പതാം വാർഡ് എഡിഎസ്സും ആലക്കാട് എസ് വി എൽ പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയാണ് കുട്ടികൾക്കും നാട്ടുകാർക്കും അറിവിനോടൊപ്പം നാട്ടു നന്മകളും പകർന്നു നൽകിയത്. കാങ്കാൽ - ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി സുനിൽ കുമാർ ഉൽഘാടനം ചെയ്തു.
എഡിഎസ് ചെയർപേഴ്സൺ എ പ്രസന്ന അധ്യക്ഷത വഹിച്ചു.

നാടൻ ഭക്ഷണങ്ങളുടെ രുചിയും സവിശേഷതകളും ഗുണങ്ങളും നാട്ടു പയമയിലൂടെയും പാട്ടു കളിലൂടെയും മുരളീധരൻ മാസ്റ്ററും മോഹനൻ മാസ്റ്ററും ചേർന്ന് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ഇ സി സതി , വാർഡ് കൺവീനർ മൂലച്ചേരി നാരായണൻ,
സി ഡി എസ് ചെയർപേഴ്സൺ യു ജയശ്രീ, മുൻ പ്രധാനാധ്യാപിക സി കെ പ്രീത ടീച്ചർ, പി ടി എ വൈസ് പ്രസിഡണ്ട് രാഗേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രധനാധ്യാപിക കെ പി ദൃശ്യ സ്വാഗതവും , എഡിഎസ് സെക്രട്ടറി ശാംഭവി നന്ദിയും പറഞ്ഞു. സി ഡി എസ് അക്കൗണ്ടന്റ് സിമി, വാർഡ് മെമ്പർമാരായ ശീതള, വത്സല എന്നിവർ സന്നിഹിതരായി.

തുടർന്ന് കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കി കൊണ്ടു വന്ന നാടൻ വിഭവങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള കറികളെ പരിചയപ്പെടുത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha