കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പരാതിക്കാരിയുടെ സുഹൃത്തും കണ്ണൂർ മുണ്ടയാട് സ്വദേശിനിയുമായ പി.പി. അഫ്സീനയാണ് അറസ്റ്റിലായത്. കോഴിക്കോട് കാരപ്പറമ്പിലുളള ഫ്ലാറ്റിൽ വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ മാർച്ചിലാണ് സംഭവം. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഫ്ലാറ്റിലെത്തിച്ച ശേഷം അഫ്സീനയുടെ സുഹൃത്തുക്കള്‍ ചേർന്ന് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. അഫ്‌സീന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ടൗണ്‍ എ.സി.പി അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് പേർ നേരത്തേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. മലപ്പുറം സ്വദേശികളായ അബൂബക്കർ, സൈദലവി, ഷമീം എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു