ഇരിട്ടി : ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഇരിട്ടി ഏരിയയുടെ അഭിമുഖത്തിൽ ഇരിട്ടി ഫാൽകൻ പ്ലാസ ഓഡിറ്റോറിയത്തിൽ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. പേരാവൂർ മണ്ഡലം എം.എൽ.എ സണ്ണി ജോസഫിന്റെ സഹധർമിണി എൽസി സണ്ണി സംഗമം ഉദ്ഘാടനം ചെയ്തു. ജാതിമത വിവേചനങ്ങളും വംശീയ അതിക്രമങ്ങളും കാരണം പ്രശ്ന കലുഷമായ സമകാലിക സാഹചര്യത്തിൽ ഇത്തരം സ്നേഹ സൗഹാർദ കൂട്ടായ്മകൾ അനിവാര്യമാണെന്ന് അവർ പറഞ്ഞു.
ഇരിട്ടി ഏരിയ വനിതാ വിഭാഗം കൺവീനർ സി.സി. ഫാത്തിമ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശ്രീന, മിഥുന ടീച്ചർ, സജിന ടീച്ചർ, വി.എം സാജിത, ഇ.ടി. ലീന,
സാദിയ സിറാജ്. സതി ടീച്ചർ, പി.വി. സാബിറ, ഏരിയ സെക്രട്ടറി ശമീന ഇഖ്ബാൽ ജോയിന്റ് സെക്രട്ടറി കെ.വി.ജസീല, ഹംദ എന്നിവർ സംബന്ധിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു