കണ്ണൂർ | ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ സ്കൂൾ ക്യാമ്പുകൾ വിവിധ ഡിജിറ്റൽ ഓണാഘോഷ പരിപാടികളുമായി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കും. ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനം ആക്കിയാണ് യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങൾ കംപ്യൂട്ടർ അധിഷ്ഠിതമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സ്‌ക്രാച്ച് പ്രോഗ്രാമിങ് സോഫ്റ്റ്‍വെയറിൽ തയ്യാറാക്കിയ റിഥം കമ്പോസർ ഉപയോഗിച്ച് ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, പൂക്കൾ ശേഖരിച്ച് ഓണപ്പൂക്കളം ഒരുക്കുന്ന കംപ്യൂട്ടർ ഗെയിം തയ്യാറാക്കൽ, ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയാണ് യൂണിറ്റ് ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ.
ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച വിദ്യാർഥികളെ നവംബറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും. ഉപജില്ലയിലെ 146 വിദ്യാലയങ്ങളിൽ നിന്നായി 4780 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും. ഇതിനായി 85 അധ്യാപകർക്ക് ക്യാമ്പ് ഉള്ളടക്കവുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനം നൽകി. ജില്ലയിൽ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽനിന്നായി 19,295 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു