സിമെറ്റിൽ നഴ്സിങ് പ്രവേശനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിൽ വർക്കല, നെയ്യാറ്റിൻകര, കോന്നി, നൂറനാട്, ധർമ്മടം, തളിപ്പറമ്പ എന്നി സ്ഥലങ്ങളിൽ പുതുതായി അനുവദിച്ച നഴ്സിംഗ് കോളേജുകളിലെ 360 സീറ്റുകളിലേക്കും നിലവിലുള്ള കോളേജുകളിലെ ഒഴിവുള്ള മെറിറ്റ് / എൻ.ആർ.ഐ സീറ്റുകളിലേയ്ക്കും എൽ.ബി.എസ് മുഖേന അലോട്ട്മെന്റ് നടത്തും. പുതിയതായി അനുവദിച്ച കോളേജുകളിലെ 360 സീറ്റുകളിൽ 306 സീറ്റുകൾ മെറിറ്റ് വിഭാഗത്തിലും, 54 സീറ്റുകൾ എൻ.ആർ.ഐ വിഭാഗത്തിലുമാണ്. ഈ സീറ്റുകൾ ഉൾപ്പെടെ ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേയ്ക്കും മെറിറ്റ് സീറ്റുകളിലേക്കും സെപ്റ്റംബർ 21 മുതൽ എൽ.ബി.എസ് വെബ്സൈറ്റ് മുഖേന കോളേജ് ഓപ്ഷനുകൾ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471 – 2302400.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha