മയ്യിൽ | ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി ഹൈസ്‌കൂളിലെ എസ് പി സി കാഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മയ്യിൽ ബസ്‌സ്റ്റാൻഡിൽ എസ്ഐ എം പ്രശോബ് നിർവഹിച്ചു. ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ എം കെ അനൂപ് കുമാർ അധ്യക്ഷത വഹിച്ചു.
സിവിൽ പോലീസ് ഓഫീസർമാരായ പി വി പ്രസീത, എം പ്രശാന്ത്, ഇ വി അബ്ദുൾ റഹിമാൻ, കെ വി സഹജ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു