ചെറുപുഴ: ഇന്നലെ വെള്ളിയാഴ്ച നടന്ന ചെറുപുഴ
പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പുറമ്പോക്കുഭൂമി സഹകരണ ടൂറിസം സംരഭകരായ ചെറുപുഴ ഹില്‍ വ്യൂ & എക്കോ ടൂറിസം കോ- ഓപ്പ് സൊസെെറ്റിക്ക് (HETCOS) പാട്ടത്തിന് നൽകുന്നതുമായി ബന്ധപ്പെട്ട അജൻഡ ചർച്ച ചെയ്തു.
അഞ്ചാമത് അജൻഡയായി വിഷയം ചർച്ചയ്ക്ക് എടുത്തപ്പോൾ ഭൂമി പാട്ടത്തിന് കൊടുക്കാൻ പഞ്ചായത്തിന് അധികാരമില്ലെന്ന് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അറിയിക്കുകയായിരുന്നു.
റവന്യൂഭൂമിയുടെ സംരക്ഷണച്ചുമതലയേ പഞ്ചായത്തിനുള്ളൂ. ഇക്കാര്യം സൊസൈറ്റിയെ അറിയിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
എന്നാൽ ടൂറിസം പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന സർക്കാരും ടൂറിസം വകുപ്പുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്തുമെന്നും പ്രസിഡൻറ് പറഞ്ഞു.
പാട്ടത്തിന് നൽകുന്ന വിഷയം ബോർഡിൽ എങ്ങനെ ചർച്ചയ്ക്കു വന്നുവെന്ന് പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചു. ഐ.എൽ.ജി.എം.എസ്. വഴി ഫ്രണ്ട് ഓഫീസിലെത്തിയ അപേക്ഷയായതിനാലാണ് ബോർഡിൽ അജൻഡ വെച്ചതെന്ന് പ്രസിഡന്റ് മറുപടി നൽകി.
ചെറുപുഴ ഹിൽവ്യൂ & ഇക്കോ ടൂറിസം സൊസൈറ്റി പ്രസിഡന്റും സെക്രട്ടറിയും ചേർന്നാണ് ചെറുപുഴ പഞ്ചായത്ത് ഭരണസമിതിക്ക് പുഴ പുറമ്പോക്ക് പാട്ടത്തിന് നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു