60,000 രൂപ നല്‍കിയിട്ടും ചതിക്കപ്പെട്ടു; റോഷിന്റെ ജീവനെടുത്തത് ഓണ്‍ലൈന്‍ 'കൊലക്കളി'

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഓൺലൈൻ ഗെയിമിൽ പണം നഷ്ടമായതിനെ തുടർന്നു ജീവനൊടുക്കിയ പി.കെ.റോഷ്. വലത്ത് പ്രതീകാത്മക ചിത്രം

തൊടുപുഴ: ഓണ്‍ലൈൻ റമ്മി കളിയില്‍ പണം നഷ്ടമായ യുവാവ് തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോഡ്- വെള്ളരിക്കുണ്ട്, റാണിപുരം പാറയ്ക്കല്‍ റെജി - റെജീന ദമ്ബതികളുടെ മകൻ പി.കെ.റോഷ് (23) ആണ് മരിച്ചത്.

തുടക്കത്തിൽ പണം ലഭിക്കുകയും, പിന്നീട് കളിച്ചു നേടിയ പണം ലഭിക്കാൻ അങ്ങോട്ട് പണം കൊടുക്കേണ്ട അവസ്ഥ വരികയും ചെയ്തു. ഇങ്ങനെ അറുപതിനായിരം രൂപ ഒടുവിൽ യുവാവ് നൽകേണ്ടിവന്നു. ടെലഗ്രാമിലൂടെ റോഷ് കുറച്ചുനാളായി ഗെയിം കളിച്ചിരുന്നു.

പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു.ബുധൻ രാത്രി എട്ടരയ്ക്കാണ് റിസോര്‍ട്ടിനു സമീപമുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ ഇയാളെ സഹപ്രവര്‍ത്തകര്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

റോഷ് ഏറെ നാളായി ഓണ്‍ലൈൻ റമ്മി കളിയില്‍ അടിമയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ജോലി ചെയ്ത് ലഭിക്കുന്നതും കടം വാങ്ങിയും ലക്ഷങ്ങള്‍ റമ്മി കളിയില്‍ നഷ്ടപ്പെട്ടതായാണ് വിവരം. 

വീട്ടിലെ ഏകമകനായ റോഷ്, ഏതാനും ദിവസം മുൻപ് തന്റെ സഹോദരിക്ക് മാരകരോഗം ബാധിച്ചെന്നും അടിയന്തിര ചികിത്സ വേണമെന്നും സഹായം നല്‍കണമെന്നും സഹപ്രവര്‍ത്തകരോട് കള്ളം പറഞ്ഞിരുന്നു. 

എല്ലാവരും ചേര്‍ന്ന് 80,000 രൂപ കഴിഞ്ഞ ദിവസം പിരിച്ചു നല്‍കിയിരുന്നു. ഈ പണവും ഇയാള്‍ റമ്മി കളിച്ച്‌ നഷ്ടപ്പെടുത്തിയതായാണ് വിവരം. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha