ജില്ലയിലെ വിവിധ തൊഴിൽ ഒഴിവുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വാക് ഇൻ ഇന്റർവ്യൂ

മലബാർ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന ക്യാന്റീനിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ പാചകക്കാരനെ നിയമിക്കുന്നു. (സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ) താൽപര്യമുള്ളവർ സെപ്റ്റംബർ 16 ന് രാവിലെ 10 മണിക്ക് എം സി സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 0490 2355881.

അധ്യാപക നിയമനം
കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്‌കൂളിൽ എച്ച് എസ് ടി അറബിക് -പാർട്ട് ടൈം തസ്തികയിൽ താൽക്കാലിക അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴച സെപ്റ്റംബർ 13ന് രാവിലെ 10.30ന് സ്‌കൂളിൽ നടത്തും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. ഫോൺ: 0497 2765764.

ഗസ്റ്റ് ലക്ചർ നിയമനം

കണ്ണൂർ ഗവ.പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചർ പാനൽ തയ്യാറാക്കുന്നതിനു ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെ ബിടെക്/ബിഇ ബിരുദമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, അധികയോഗ്യതയുണ്ടെങ്കിൽ അത്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 14ന് രാവിലെ 10 മണിക്ക് നടക്കുന്ന എഴുത്തുപരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകുക.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha