'ഡാര്‍ക് സര്‍ക്കിള്‍സ്' മാറാൻ വീട്ടില്‍ എളുപ്പത്തില്‍ ചെയ്തുനോക്കാവുന്ന പൊടിക്കൈകള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണിന് ചുറ്റും കറുത്ത നിറത്തില്‍ വലയങ്ങള്‍ പോലെ രൂപപ്പെടുന്നതിനെ ആണ് നമ്മള്‍ ഡാര്‍ക് സര്‍ക്കിള്‍സ് എന്ന് വിളിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഡാര്‍ക് സര്‍ക്കിള്‍സ് രൂപപ്പെടാം. ഉറക്കമില്ലായ്മ, സ്ട്രെസ്, സ്കിൻ പ്രശ്നങ്ങള്‍, അലര്‍ജി എന്നിവയെല്ലാം ഇത്തരത്തില്‍ കാരണമായി വരാം. 

അതുപോലെ തന്നെ ചിലരില്‍ അവരുടെ സ്കിൻ ടൈപ്പിന്‍റെ പ്രത്യേകത അനുസരിച്ചും ഡാര്‍ക് സര്‍ക്കിള്‍സ് വരാറുണ്ട്. കാരണങ്ങള്‍ക്കും തീവ്രതയ്ക്കും അനുസരിച്ച് ഇതിന് പരിഹാരം കാണുന്നതിനും പ്രയാസം നേരിടാം. എന്തായാലും ആയുര്‍വേദ വിധിപ്രകാരം ഡാര്‍ക് സര്‍ക്കിള്‍സ് പരിഹരിക്കാൻ വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 

ആല്‍മണ്ട് ഓയില്‍

രാത്രി കിടക്കാൻ പോകും മുമ്പ് ഏതാനും തുള്ളി ആല്‍മണ്ട് ഓയില്‍ എടുത്ത് കണ്ണിന് താഴെ തേച്ച് പതിയെ മസാജ് ചെയ്തുകൊടുക്കുക. ഇത് രാത്രി മുഴുവൻ അങ്ങനെ തന്നെ വച്ച ശേഷം രാവിലെ വെള്ളമൊഴിച്ച് കഴുകാം. 

കക്കിരി

ഡാര്‍ക് സര്‍ക്കിള്‍സ് മാറാൻ ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന ഒന്നാണ് കക്കിരി. ചര്‍മ്മത്തിനെ തണുപ്പിക്കാനുള്ള കക്കിരിയുടെ കഴിവാണ് ഡാര്‍ക് സര്‍ക്കിള്‍സ് കുറയ്ക്കുന്നതിനും ഒപ്പം തന്നെ കണ്ണിന് താഴെയുള്ള ചുളിവുകള്‍ കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്നത്.

മഞ്ഞള്‍

ഒരല്‍പം മഞ്ഞളെടുത്ത് പൈനാപ്പിളിന്‍റെ നീരില്‍ ചാലിച്ച് പേസ്റ്റ് പരുവത്തിലാക്കി, ഇത് കണ്ണിന് താഴെ തേച്ച് 15 മിനുറ്റ് വച്ച ശേഷം വെള്ളം കൊണ്ട് കഴുകിയെടുക്കാം. 

റോസ് വാട്ടർ

രണ്ട് കോട്ടണ്‍ പാഡുകള്‍ റോസ് വാട്ടറില്‍ മുക്കിവച്ച ശേഷം ഇവ കണ്ണുകളടച്ച് മൂടുംവിധം മുകളില്‍ വയ്ക്കുക. 10-15 മിനുറ്റിന് ശേഷം ഇത് മാറ്റാം. 

തക്കാളി

തുല്യമായ അളവില്‍ തക്കാളി നീരും ചെറുനാരങ്ങാനീരും എടുത്ത ശേഷം ഈ മിശ്രിതം കോട്ടണ്‍ ബാള്‍ വച്ച് കണ്ണിന് താഴെയായി തേച്ചുപിടിപ്പിക്കുക. പത്ത് മിനുറ്റ് നേരം വച്ച ശേഷം വെള്ളമൊഴിച്ച് കഴുകിക്കളയാവുന്നതാണ്. 

കറ്റാര്‍വാഴ ജെല്‍

അല്‍പം കറ്റാര്‍വാഴ ജെല്‍ എടുത്ത് അത് കണ്ണിന് താഴെ മൃദുവായി തേച്ചുപിടിപ്പിക്കുക. 10-15 മിനുറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
­

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha