ജില്ലയിലെ വിവിധ കോളേജുകളിൽ തത്സമയ പ്രവേശനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 തത്സമയ പ്രവേശനം

കണ്ണൂർ ഗവ.കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിവിധ ബ്രാഞ്ചുകളിൽ ഈ വർഷത്തെ എം ടെക് തത്സമയ പ്രവേശനം സെപ്റ്റംബർ 14ന് രാവിലെ 9.30ന് കോളേജിൽ നടക്കും. കമ്പ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ എഞ്ചിനീയറിങ്ങ്, ജിയോ ടെക്‌നിക്കൽ ആന്റ് ജിയോ എൻവയോൺമെന്റൽ എഞ്ചിനീയറിങ്ങ്, അഡ്വാൻസ്ഡ് മാനിഫാക്ചറിങ്ങ് ആന്റ് മെക്കാനിക്കൽ സിസ്റ്റം ഡിസൈൻ, എനർജി എഞ്ചിനീയറിങ്ങ്, പവർ ഇലക്ട്രോണിക്‌സ് ആന്റ് ഡ്രൈവ്‌സ്, പവർ സിസ്റ്റം, സിഗ്‌നൽ പ്രോസസിങ് ആന്റ് എംബഡഡ് സിസ്റ്റംസ് എന്നിവയിലാണ് പ്രവേശനം. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും ബന്ധപ്പെട്ട രേഖകളുമായി കോളേജിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവരിൽ നിന്ന് പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നടത്തുക. പ്രവേശനം ലഭിച്ചവർ അന്നു തന്നെ ഫീസ് അടക്കേണ്ടതാണ്. വിശദവിവരങ്ങൾ കോളേജ് വെബ്ബ്‌സൈറ്റിൽ ലഭിക്കും.

വനിതാ പോളി തത്സമയ പ്രവേശനം

പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്‌നിക്ക് കോളേജിൽ ഈ അധ്യയന വർഷത്തെ ഡിപ്ലോമ കോഴ്‌സുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സെപ്റ്റംബർ 14ന് തത്സമയ പ്രവേശനം നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ ഒമ്പത് മുതൽ 11 മണി വരെ കോളേജിലെത്തി രജിസ്റ്റർ ചെയ്യണം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതിയ അപേക്ഷ സമർപ്പിക്കാം. നിലവിൽ ഏതെങ്കിലും പോളിടെക്‌നിക്ക് കോളേജിൽ പ്രവേശനം എടുത്തവർ അഡ്മിഷൻ സ്ലിപ്പുമായി വരണം. ഇതുവരെ പ്രവേശനം നേടാത്തവർ ടി സി ഉൾപ്പെടെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. പ്രോസ്‌പെക്ടസ് പ്രകാരമുള്ള 3995 രൂപ ഫീസ് (എ ടി എം കാർഡ് മുഖേന), പി ടി എ ഫണ്ട് (ക്യാഷ്) എന്നിവ നൽകണം. ഫോൺ: 9895916117, 9447373850, 9946457866. വെബ്‌സൈറ്റ്: www.polyadmission.org



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha