കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് വർധിക്കുന്നു ; 4 പേർക്ക് നഷ്ടപ്പെട്ടത് 4 ലക്ഷത്തോളം രൂപ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ :ഓൺലൈൻ തട്ടിപ്പ് വഴി പണം നഷ്ടമാവുന്നത് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് വിവിധ സ്റ്റേഷനുകളിൽ വന്നു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം തോട്ടടയിലെ 68 കാരനായ വസിം അഹമ്മദിന് ഒരു ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. തോട്ടട സ്വദേശിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമായ ഇ- കാർട്ട് വഴിക്ക് ചെയ്ത സാധനം മാറിയാണ് ലഭിച്ചത്. ഇത് മാറ്റി കിട്ടുന്നതിനായി ഇ- കാർട്ട് കസ്റ്റമർ കെയർ നമ്പറിൽ വിളിക്കുകയും പണം തിരികെ തരാമെന്ന് പറഞ്ഞു പേ ടി എം നമ്പർ ആവശ്യപ്പെടുകയുമായിരുന്നു.
പ്രസ്തുത ഫോൺ നമ്പർ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്നും വസിം അഹമ്മദിന് 90,768 രൂപയാണ് നഷ്ടമായത്. വസിം അഹമ്മദിന്റെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാനമായ മറ്റൊരു പരാതിയിൽ ചിറക്കൽ സ്വദേശിനിയായ യുവതിക്ക് അരലക്ഷം രൂപയോളം ആണ് നഷ്ടമായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha