ആലക്കോട്: മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 2023 സെപ്റ്റംബർ 24 രാവിലെ ആലക്കോട് സെന്റ് മേരീസ് ദേവാലയത്തിന്റെ മുറ്റത്ത് വെണ്ട, തക്കാളി, പച്ചമുളക് , പച്ച നീളൻ വഴുതന, ബ്ലാക്ക് നീളൻ വഴുതന, കാബേജ് ,കോളിഫ്ലവർ , കുറ്റിപയർ , ഗുണ്ട് മുളക് എന്നിങ്ങനെ വിവിധ പച്ചക്കറി തൈകൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നു.
തൈകൾ വാങ്ങുന്നവർക്ക് നടൽ മുതൽ വിളവെടുപ്പ് വരെ എല്ലാവിധ സഹായങ്ങളും നൽകുന്നതിനായി കാർഷിക വിദഗ്ധരും കാർഷിക മേഖലയിലെ സർക്കാർ ഉദ്യോഗസ്ഥരുടെയും സഹായങ്ങളും നിർദ്ദേശങ്ങളും വളരെ വേഗത്തിൽ നൽകി മികച്ച രീതിയിൽ പച്ചക്കറി കൃഷി നടത്തുന്നതിന് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ അടുക്കളത്തോട്ടം എന്ന വാട്സാപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. മികച്ച കൃഷി തൊട്ടത്തിനും, മികച്ച കുട്ടികർഷകനും, മികച്ച കർഷകനും അവാർഡുകളും ഉണ്ടായിരിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് : +91 8848414477.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു