പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും ഫുട്ബോൾ മൈതാനവും ഒരുങ്ങി. 24-ന് രാവിലെ 11-ന് മുഖ്യമന്ത്രി വിജയൻ ഉദ്ഘാടനം ചെയ്യും. ഖേലോ ഇന്ത്യ പദ്ധതിയിൽ വടക്കെ മലബാറിൽ നിർമിച്ച ആദ്യത്തെ സിന്തറ്റിക്ക് ട്രാക്കാണ് പരിയാരത്ത് ഒരുങ്ങിയത്. ഇതിനായി കേന്ദ്ര കായിക മന്ത്രാലയം ഏഴുകോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതോടൊപ്പമുള്ള ഫുട്ബോൾ ഗ്രൗണ്ടിന് എം.എൽ.എ. ഫണ്ടിൽനിന്ന് 60 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ഖേലോ-ഇൻഡ്യാ പദ്ധതിയിൽ കേരള സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന്റെ സ്പോർട്സ് കേരള ഫൗണ്ടേഷന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്.
സിന്തറ്റിക് ട്രാക്കിന്റെ പ്രവൃത്തി സിൻകോട്ട് ഇൻറർനാഷണൽ ന്യൂഡൽഹിയും ഫുട്ബോൾ ഗ്രൗണ്ടിന്റെ പ്രവൃത്തി വി.കെ.എം. ഫുട്ബോൾ ടർഫ് ആലുവയും ആണ് നടത്തിയത്. സംഘാടകസമിതി യോഗം തിങ്കളാഴ്ച മൂന്നിന് മെഡിക്കൽ കോളേജിൽ മെഡിക്കൽ എജ്യുക്കേഷൻ ഹാളിൽ നടക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു