ചാവശേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സഹകാരികളുടെ യോഗം സർക്കിൾ സഹകരണ യുണിയൻ ചെയർമാൻ സി.വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ഇരിട്ടി: കേന്ദ്ര സർക്കാറിന്റെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ 18ന് ഇരിട്ടി പോസ്‌റ്റോഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തും. ധർണ്ണ വിജയിപ്പിക്കാൻ ചാവശേരി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന സഹകാരികളുടെ യോഗം തീരുമാനിച്ചു.
സർക്കിൾ സഹകരണ യുണിയൻ ചെയർമാൻ സി.വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി പ്രഭാകരൻ അധ്യക്ഷഥ വഹിച്ചു. കെ.ടി ചന്ദ്രൻ, കെ.വി പവിത്രൻ എന്നിവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു