40 വയസ്സ് കഴിഞ്ഞോ നിങ്ങള്‍ക്ക് ? ഉറപ്പായും ആരോഗ്യപ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങും. ഇത് മറികടക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കിയാലോ? ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ ശരീരത്തിന് പ്രായമാകുന്നത് സാവധാനത്തിലാക്കാക്കാനും ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനും സഹായിക്കും.
ഡയറ്റില്‍ വരുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളില്‍ ഒന്ന് കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും നാരുകള്‍ അടങ്ങിയവ കൂടുതലായി കഴിക്കുകയും ചെയ്യുക എന്നതാണ്.
ഭക്ഷണത്തില്‍ കൂടുതല്‍ കാല്‍സ്യം അടങ്ങിയവ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അസ്ഥികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താന്‍ ഇത് സഹായിക്കും.
ആരോഗ്യകരമായ ജീവിതചര്യ പിന്തുടരുന്നതും സുപ്രധാനമാണ്. ശീതളപാനിയങ്ങള്‍, മദ്യം, കഫീന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് ആരോഗ്യം നന്നായി സൂക്ഷിക്കാന്‍ സഹായിക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു