മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. നിർദിഷ്ട റീച്ചിന്റെ അവസാന ഭാഗമായ മാഹി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു.
അഴിയൂർ കരോത്ത് രണ്ടാം റെയിൽവെ ഗേറ്റും അനുബന്ധ റോഡും രണ്ടു മാസത്തേക്ക് അടച്ചിട്ടാണ് ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ചെന്നൈ ആർക്കോണം റെയിൽവെ ആസ്ഥാനത്ത് നിന്നാണ് ബൈപ്പാസിനായി ഗർഡറുകൾ റോഡ് മാർഗം കൊണ്ടുവന്നത്.
ഇത് പൂർത്തിയാക്കുവാൻ രണ്ട് മാസമാണ് സമയം അനുവദിച്ചെങ്കിലും ഒന്നര മാസത്തിനിടയിൽ പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഗർഡുകൾ കൂട്ടി യോജിപ്പിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഗർഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ അവസാന ഘട്ടത്തിൽ മൂന്നു മണിക്കൂർ തീവണ്ടി ഗതാഗതം നിയന്ത്രിക്കേണ്ടതായി വരുമെന്നും കരാറുകാർ പറഞ്ഞു.
ഇലക്ട്രിക് ലൈൻ അഴിച്ചു മാറ്റേണ്ടതിനാലാണ് തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം ആവശ്യമായി വരുന്നത്. രണ്ട് ഗർഡറുകൾ കൂട്ടി യോജിപ്പിക്കുവൻ 500 ഭാരമുള്ള ബോൾട്ടാണ് ഉപയോഗിക്കുന്നത്.
ഈ ബോൾട്ടുകൾ പണിക്കിടെ തൊഴിലാളികളിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീണ് അപകടം സംഭവിക്കുന്നത് ഒഴിവാക്കുവാനാണ് ഗെയിറ്റി നോട് ചേർന്നുള്ള റോഡും പൂർണമായും അടച്ചിട്ടത്. മഴ മാറി നിൽക്കുകയാണെങ്കിൽ പ്രവൃത്തിക്ക് വേഗത കൂടി വേഗത്തിൽ പണി തീർക്കുവാൻ കഴിയുമെന്നാണ് കരുതുന്നത്. റെയിൽവെ അധികൃതരുടെ മേൽനോട്ടത്തിലാണ് പണി പുരോഗമിക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു