അവധിക്കാലത്തൊരു വയനാട്‌ യാത്ര ആയാലോ ? ചുരങ്ങള്‍ താണ്ടി ഇറങ്ങിയൊരു യാത്ര

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സഞ്ചാരികള്‍ എന്നും പോകാന്‍ ഇഷ്ടപ്പെടുന്ന സുന്ദരമായ ഇടമാണ് വയനാട്. കോടമഞ്ഞും തണുപ്പും മനസ്സില്‍ കൊണ്ടൊരു സ്വപ്നയാത്രയ്ക്ക് മികച്ചതാണ് വയനാട്. ഇവിടേക്കുള്ള ഓരോ സഞ്ചാരവും മുന്നിൽ കൊണ്ടുവരുന്നത് പുതിയ പുതിയ ഇടങ്ങളാണ്. ചെന്നത്തുന്ന വഴികൾ മുതൽ കാണേണ്ട കാഴ്ചകൾ വരെ വ്യത്യസ്തമാക്കുന്ന അനുഭവങ്ങൾ. എന്നാൽ സ്ഥിരം കണ്ടു തീർക്കുന്ന കുറച്ചിടങ്ങളല്ല വയനാട്. താമരശ്ശേരി ചുരം കയറി കരിന്തണ്ടന്റെ മണ്ണിൽ കാലുകുത്തുന്നതു മുതൽ ഇവിടെ വിസ്മയങ്ങളാണ്.എങ്കിൽ ഇത്തവണ ഇവിടുത്തെ ചരിത്ര പാതകളിലൂടെ ഒരു യാത്രയായയാലോ? എന്തൊക്കെയാണ് അവിടെ കാണണ്ടേതെന്ന് നോക്കാം.

വന്യത തുളുമ്പി മുത്തങ്ങ

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂരിലേക്ക് പോകുന്ന വഴിയിലാണ് കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സംരക്ഷണകേന്ദ്രമായ മുത്തങ്ങ സ്ഥിതിചെയ്യുന്നത്. ഇലപൊഴിയും മരങ്ങളും അര്‍ദ്ധ നിത്യഹരിത വനമേഖലയും ഉള്‍പ്പെടുന്ന ഈ പ്രദേശം പശ്ചിമഘട്ടത്തിന്‍റെ ജൈവസമൃദ്ധിയുടെ മറ്റൊരു ഉദാഹരണമാണ്. കര്‍ണ്ണാടകയിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ തുടങ്ങിയ ദേശീയോദ്യാനങ്ങളെ തമിഴ്നാട്ടിലെ മുതുമലൈ ദേശീയോദ്യാനവുമായി ബന്ധിപ്പിക്കുന്നത് മുത്തങ്ങയാണ്. ഒരു ദിവസത്തെ യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് മുത്തങ്ങ വനം. സഞ്ചാരികൾക്ക് ജീപ്പ് സഫാരിയും ഒരുക്കിട്ടുണ്ട്.

ചെമ്പ്രപീക്ക്

ഹൃദയഹാരിയായ ചെമ്പ്രമുടി ഒറ്റനോട്ടത്തില്‍ ആരെയും ആകർഷണവലയത്തിലാക്കും. കൽപ്പറ്റയിലെ മേൽപ്പാടിയിൽ നിന്ന് ഇവിടേ‌ക്ക് ‌വളരെ എളുപ്പത്തിൽ എത്തിച്ചേരാം. പച്ചപുതച്ച പുൽമേടുകളും ജലസമൃദ്ധമായ ഹൃദയതടാകവും തേടി സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക്. വയനാടന്‍ സൗന്ദര്യത്തിന്റെ മുഖ്യആകര്‍ഷകങ്ങളിലൊന്നാണ് ചെമ്പ്രപീക്ക്. ചെറുസസ്യങ്ങളും കാട്ടുപൂക്കളും അടങ്ങുന്ന സംരക്ഷിത ജൈവമേഖലയാണ് സമദ്രനിരപ്പില്‍ നിന്നും 6900 അടി ഉയരത്തിലുള്ള ചെമ്പ്ര. മഴക്കാലത്താണ് ഇവിടെ കൂടുതല്‍ മനോഹരമാകുന്നത്.

ബാണാസുര സാഗര്‍ മല

ചെമ്പ്ര കഴിഞ്ഞാൽ കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വതമാണ് ബാണാസുരമല. സമുദ്ര നിരപ്പിൽ നിന്ന് 6732 അടി ഉയരം. ചെങ്കുത്തായ മലനിരകളാണ് ഇവിടുത്തെ ആകർഷണം. ബാണാസുരമല കാവൽ നിൽക്കുന്ന അണക്കെട്ടിലൂടെയുള്ള യാത്ര എപ്പോൾ നടത്തിയാലും പുതുമ നിറഞ്ഞതുമാണ്. കൽപറ്റയിൽനിന്ന് 20 കിലോമീറ്റർ സ‍ഞ്ചാരിച്ചാൽ പടിഞ്ഞാറത്തറയെത്തും അവിെടനിന്ന് അൽപദൂരം പോയാൽ ഡാമായി. ഈ സുന്ദരകാഴ്ച തേടി നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്.

കുറുവ ദ്വീപ്

വയനാട്ടില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഇടമാണ് കബനിയുടെ മാറില്‍ ചിതറിക്കിടക്കുന്ന കുറുവ ദ്വീപ്. മാനന്തവാടി നിന്നും മൈസൂര്‍ പോകുന്ന വഴിയിലാണ് സഹ്യന്‍റെ ചുവട്ടിലായി ഈ പച്ച പുതച്ച ദ്വീപ്‌. 950 എക്കറോളം വിസ്തൃതിയില്‍ കബനി നദിയില്‍ ചിതറിക്കിടക്കുന്ന നൂറ്റിയമ്പതോളം ചെറു ദ്വീപുകള്‍ ആണ് കുറുവ ദ്വീപുകള്‍ എന്നറിയപ്പെടുന്നത്. കല്പറ്റയില്‍ നിന്ന് 40 കിലോ മീറ്ററും ബത്തേരിയില്‍ നിന്ന് 34 കിലോമീറ്ററും മാനന്തവാടിയില്‍ നിന്ന് 17 കിലോമീറ്ററുമാണ് ഇങ്ങോട്ടേക്കുള്ള ദൂരം. കാലവര്‍ഷമാണോ എന്നൊക്കെ നോക്കി വേണം കുറുവയിലേക്ക് യാത്ര പുറപ്പെടാന്‍. സാധാരണയായി മഴക്കാലത്ത് ഇവിടെ അടയ്ക്കും. ഇന്ത്യയിലെ തന്നെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപാണിത്. ജനവാസം ഇല്ലെങ്കിലും സഞ്ചാരികളുടെ ബഹളം എപ്പോഴും കാണും ഇവിടെ.

പൂക്കോട് തടാകം

വയനാട്ടില്‍ ഏതു സമയത്തും ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വിരുന്നെത്തുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് പൂക്കോട് തടാകം. വയനാടിന്റെ വാല്‍ക്കണ്ണാടി എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഇൗ തടാകം മൂന്ന് കുന്നുകള്‍ക്കിടയില്‍ ഒരിക്കലും വറ്റാതെ നിറഞ്ഞുനില്‍ക്കുകയാണ്. തടാകം ചുറ്റിയുള്ള വഴികളില്‍ ഇരിപ്പിടങ്ങള്‍ ധാരാളമുണ്ട്. കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha