ഉളിയിൽ: സോളിഡാരിറ്റി ഇരിട്ടി ഏരിയ സംഘടിപ്പിച്ച പ്രവർത്തക സംഗമം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി. ടി. സുഹൈബ് ഉൽഘാടനം ചെയ്തു.ജനാതിപത്യ ഇന്ത്യയിൽ സംഘപരിവാർ നടത്തി കൊണ്ടിരിക്കുന്നത് വംശീയ ഉന്മൂലനമാണെന്നും, സ്ത്രീകൾക്കും കുട്ടികൾക്കും ഒരു സുരക്ഷിതത്വവും ഇല്ലാത്ത ഭയപ്പാടിന്റെയും വെറുപ്പിന്റെയും അന്തരീക്ഷമാണ് ഇപ്പോൾ ഇന്ത്യയിൽ നില നിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോളിഡാരിറ്റി ഇരിട്ടി ഏരിയ പ്രസിഡന്റ് ഇബ്നുസീന അധ്യക്ഷത വഹിച്ചു. നൈപർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പി എച് ഡി പ്രവേശന പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക് നേടിയ ഹഫ്സ മുഹമ്മദിനെ സംഗമത്തിൽ ആദരിച്ചു. ജമാഅതെ ഇസ്‌ലാമി ഇരിട്ടി ഏരിയ പ്രസിഡന്റ് പി.സി. മുനീർ മാസ്റ്റർ,ജമാഅതെ ഇസ്‌ലാമി വനിതാ വിഭാഗം ഇരിട്ടി ഏരിയ പ്രസിഡന്റ് ഫാത്തിമ സി.സി.എസ് ഐ ഒ ഇരിട്ടി ഏരിയ പ്രസിഡന്റ് റമീസ് എം.പി., ജി ഐ ഒ ഇരിട്ടി ഏരിയ പ്രസിഡന്റ് ആയിഷ നഫ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സോളിഡാരിറ്റി ഇരിട്ടി ഏരിയ സെക്രട്ടറി സലീജ് കെ.ടി സ്വാഗതവും പി.വി. നിസാർ നന്ദിയും പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു