കണ്ണൂർ തളാപ്പിൽ ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി. കാസർകോഡ് ചൗക്കി ബദർ നഗറിലെ ലത്തീഫിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 8.9 ഗ്രാം എംഡിഎംഎ യാണ് പോക്കറ്റിലുണ്ടായിരുന്നത്.
ഞായറാഴ്ച പുലർച്ചെയായിരുന്നു മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടം. അപകടത്തിൽ ലത്തീഫ്,സുഹൃത്തായ മനാഫ് എന്നിവരാണ് മരിച്ചത്. മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു