ഏഴ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ; തെരുവുനായ്ക്കൾക്ക് വാക്സിൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാനൂർ : പാലക്കൂലിൽ ഏഴു പേരെ കടിച്ചു പരുക്കേൽപ്പിച്ച നായയ്ക്കു പേ വിഷബാധയുണ്ടെന്നു പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് വെറ്ററിനറി വിഭാഗം നടപടി തുടരുന്നു. ഡോ.അനിൽകുമാറിന്റെ നേതൃത്വത്തിൽ തെരുവു നായ്ക്കൾക്ക് വാക്സീൻ നൽകി തുടങ്ങി. നാട്ടുകാരുടെ സഹകരണത്തിലാണ് കുത്തിവയ്പ് നൽകുന്നത്. പേവിഷബാധയേറ്റ നായ മറ്റ് തെരുവു നായ്ക്കളെയും കടിച്ച സാഹചര്യത്തിലാണ് വാക്സിൻ നൽകുന്നത്. ഇന്നലെ 2 നായ്ക്കൾക്കാണ് വാക്സീൻ നൽകിയത്. കടിയേറ്റ നായ്ക്കളെ തിരിച്ചറിയാൻ കഴിയാത്തതാണ് മുഖ്യപ്രശ്നം.

നായ്ക്കൾക്ക് ദിവസവും ഭക്ഷണം നൽകുന്നവരുടെ സഹായത്തിലാണ് കുത്തിവയ്പ് നടത്താൻ ശ്രമിക്കുന്നത്. പേ വിഷബാധയേറ്റ നായയെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കണ്ണൂരിലെ വെറ്ററിനറി ലാബിൽ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന് മനസ്സിലായത്. എട്ട് വയസ്സുകാരനും വയോധികയും ഉൾപ്പെടെ ഏഴ് പേർക്കാണ് പാലക്കൂലിൽ കടിയേറ്റത്. ഒരു പശുവിനും കടിയേറ്റിരുന്നു. മരിച്ച നായയെ ലാബിലേക്ക് കൊണ്ടു പോകാൻ സഹായം ചെയ്തവരും ഇന്നലെ വാക്സീൻ എടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha