യാത്രയയപ്പ് നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകൊട്ടിയൂർ : കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡിലെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് ചുമതല ഒഴിഞ്ഞു പോകുന്ന കണ്ണൂർ എ ഡി എം കെ.കെ. ദിവാകരൻ, പി.ആർ. ലാലു എന്നിവർക്ക് ദേവസ്വം യാത്രയയപ്പ് നൽകി. ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ യോഗത്തിൽ അദ്ധ്യക്ഷനായി. ട്രസ്റ്റിമാരായ സി.കെ. കുഞ്ഞികൃഷ്ണൻ നായർ, എ. ദാമോദരൻ നായർ, ടി. നാരായണൻ നായർ, തഹസിൽദാർ ചന്ദ്രശേഖരൻ, രവീന്ദ്രൻ പൊയിലൂർ, എൻ. പ്രശാന്ത്, ജീവനക്കാരെ പ്രതിനിധീകരിച്ച് വി.കെ. സുരേഷ് എന്നിവർ സംസാരിച്ചു. കെ.കെ. ദിവാകരൻ, പി.ആർ. ലാലു എന്നിവർ മറുപടി പ്രസംഗം നടത്തി. എക്സിക്യു്ട്ടീവ് ഓഫീസർ കെ. നാരായണൻ സ്വാഗതവും കെ. ദേവൻ നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha