തിരുവനന്തപുരം : നാളികേര ഉൽപ്പാദനം കൂടുതലുള്ള മേഖലകളിൽ ആവശ്യാനുസരണം കൂടുതൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു. എം.എൽ.എ.മാരുമായി കൂടിയാലോചിച്ച് പ്രാദേശിക സൗകര്യങ്ങൾ പരിശോധിച്ചായിരിക്കും കേന്ദ്രങ്ങൾ തീരുമാനിക്കുകയെന്നും കെ പി കുഞ്ഞമ്മദ്കുട്ടിയുടെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. കാർഷിക ഗവേഷണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും.
കർഷകരുടെ ആവശ്യാനുസരണം പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അംഗീകാരം നൽകാൻ കൃഷി ഡയറക്ടർക്ക് അനുവാദവും നൽകിയിട്ടുണ്ട്. പച്ചത്തേങ്ങ സംഭരിക്കുന്നത് 129 കേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നു. കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി കൊപ്ര സംഭരണവും ആരംഭിച്ചു. പച്ചത്തേങ്ങയ്ക്ക് സംസ്ഥാനം കിലോഗ്രാമിന് 4.70 രൂപ അധികം നൽകി 34 രൂപ നൽകുന്നു. വർഷത്തിൽ ആറുതവണയായിരുന്ന സംഭരണം കർഷകർ രേഖാമൂലം ആവശ്യപ്പെട്ടാൽ അഞ്ച് തവണയാക്കാനും നിർദേശിച്ചതായും മന്ത്രി പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു