അങ്കമാലി : ക്രിക്കറ്റ് കളിക്കുന്നതിനിടെ പാറമടക്കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച വിദ്യാർഥി മുങ്ങിമരിച്ചു. കറുകുറ്റി പീച്ചാനിക്കാട് 17–-ാംവാർഡ് പുഞ്ചിരി നഗർ മുന്നൂർപ്പിള്ളി വീട്ടിൽ രവിയുടെയും ലൈജുവിന്റെയും മകൻ അഭിനവാണ് (13) മരിച്ചത്. ഞായർ വൈകിട്ട് 4.15നാണ് അപകടം. മറ്റ് കുട്ടികൾ വെള്ളം കുടിക്കാൻ പോയ സമയത്ത് പന്തെടുക്കാൻ ശ്രമിച്ച അഭിനവ് കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. കാണാതായതിനെത്തുടർന്നുള്ള തിരച്ചിലിലാണ് കുളത്തിൽ മൃതദേഹം കണ്ടത്.
അങ്കമാലി അഗ്നി രക്ഷാസേന സ്‌കൂബാ ടീം പുറത്തെടുത്ത മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോർച്ചറിയിലാണ്. കൊരട്ടി ലിറ്റിൽ ഫ്ലവർ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് അഭിനവ്. രവി പെയിന്റിങ് തൊഴിലാളിയും ലൈജു തൊഴിലുറപ്പു തൊഴിലാളിയുമാണ്. സംസ്‌കാരം തിങ്കൾ ഉച്ചയ്‌ക്കുശേഷം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു