തേർത്തല്ലി: DYFI യുടെ സ്നേഹ പദ്ധതിയായ "ഹൃദയപൂർവ്വം ഉച്ചഭക്ഷണ വിതരണ പദ്ധതി"യുടെ ഭാഗമായി തേർത്തല്ലി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ (പരിയാരം) തിരുവോണ ദിനത്തിൽ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും ഉച്ചഭക്ഷണ പൊതിച്ചോറ് വിതരണം നടന്നു.
വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ എന്ന ലക്ഷ്യവുമായി നീങ്ങുന്ന ഹൃദയപൂർവ്വം പദ്ധതിയോട് ഒരു നേരത്തെ അന്നം ഒരുക്കാൻ തേർത്തല്ലി DYFI മേഖല കമ്മിറ്റിയുടെ കീഴിൽ വരുന്ന നിരവധി കുടുംബങ്ങളാണ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാത തെളിച്ചുകൊണ്ട് മുന്നോട്ട് നീങ്ങിയത്.
തേർത്തല്ലി മേഖലയിൽ നിന്ന് 810 പൊതിചോറുകളാണ് തിരുവോണദിനത്തിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും നൽകിയത്. ബ്ലോക്ക് സെക്രട്ടറി പി സന്ദീപ്, മേഖല സെക്രട്ടറി അശ്വിൻ രാഘവൻ, മേഖല പ്രസിഡന്റ് അജേഷ് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ചൊവ്വാഴ്ച തേർത്തല്ലി മേഖല കമ്മിറ്റി ഹൃദയപൂർവ്വം പദ്ധതിയിൽ മുന്നോട്ട് നീങ്ങിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു