ഏറ്റവും കൂടുതൽ കാലം നിയമസഭ സ്പീക്കർ ആയിരുന്ന അദ്ദേഹം അഞ്ചു തവണ എംഎൽഎയും, ആലപ്പുഴയിൽ നിന്ന് രണ്ടു തവണ പാർലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. താഴെ തട്ടിൽ നിന്ന് വളർന്നു വന്ന അദ്ദേഹം സ്വന്തം കഴിവ് കൊണ്ട് ഉയർന്നു വന്ന നേതാവ് ആയിരുന്നു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിച്ച് കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ നേതൃത്വം നൽകിയ വ്യക്തി ആയിരുന്നു. മൂന്നു തവണ മന്ത്രിയായി. ത്രിപുര, മിസോറം സംസ്ഥാനങ്ങളുടെ ഗവർണർ പദവിയും ആൻഡമാൻ ലെഫ്റ്റനന്റ് ഗവർണർ പദവിയും വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നേതൃത്വം നൽകിയ നേതാവ് ആയിരുന്നു അദ്ദേഹമെന്ന് ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുസ്മരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു