കണ്ണൂർ: പ്ലസ് ടു വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു.ചെറുകുന്ന് പള്ളിച്ചാലിലെ സി.വി. ഷമീമയുടെ മകൾ ഫാത്തിമ മിസ്വ (17) ആണ് മരണപ്പെട്ടത്.കണ്ണപുരം ഗവ.ഹയർ സെക്കൻ്ററിസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഇന്ന് രാവിലെ 7 മണിയോടെ വീട്ടിലെ ശുചി മുറിയിൽ വിദ്യാർത്ഥിനി കുഴഞ്ഞു വീഴുകയായിരുന്നു.ബന്ധുക്കൾ ഉടൻ ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്’: മുസ്തഫ. ഏക സഹോദരൻ: മിഹറാജ് (വിദ്യാർത്ഥി, മാടായി കോളേജ്). കണ്ണപുരം, പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു