സിം കാർഡ് ഡീലർമാർക്ക് പൊലീസ് പരിശോധനയും, ബയോമെട്രിക് പരിശോധനയും നിർബന്ധമാക്കി കേന്ദ്ര സർക്കാർ. പരിശോധന പൂർത്തിയാക്കാൻ സിം കാർഡ് ഡീലർമാർക്ക് ആവശ്യത്തിന് സമയം അനുവദിക്കും. ഒറ്റയടിക്ക് ആളുകൾ കൂട്ടത്തോടെ സിം കാർഡുകൾ വാങ്ങുന്നത് തടയും. 52 ലക്ഷം വ്യാജ മൊബൈൽ കണക്‌ഷൻ വിച്ഛേദിച്ചതായും കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു.
മൊബൈലുകൾ നഷ്ടപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനായി തയ്യാറാക്കിയ ‘സഞ്ചാർ സാഥി’ പോർട്ടലിന്റെ സഹായത്തോടെയാണ് വ്യാജ കണക്‌ഷനുകള്‍ റദ്ദാക്കിയത്. സിം കാർഡ് ഡീലർമാർ ചട്ടങ്ങൾ ലംഘിച്ചാൽ 10 ലക്ഷം രൂപവരെ പിഴചുമത്തും. ‘സഞ്ചാർ സാഥി’യുടെ സഹായത്തോടെ അനധികൃത ഇടപാടുകൾ നടത്തിയ 67,000 സിം കാർഡ് വിൽപ്പനക്കാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. 300 കേസെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു