പരിയാരം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, മാവേലി സ്റ്റോറുകളിൽ അവശ്യസാധനങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിയാരം ചുടല മാവേലി സ്റ്റോറിന് മുന്നിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ:ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ഐ.വി. കുഞ്ഞിരാമൻ, വി.വി.സി. ബാലൻ,ഇ.വിജയൻ,പി.വി. രാമചന്ദ്രൻ,പയ്യരട്ട നാരായണൻ, വി.വി.രാജൻ,പി.എം. അൽഅമീൻ, ഇ.ടി. ഹരിഷ്, കെ.ബി സൈമൺ, കെ.വി. സുരാഗ്, പ്രജിത്ത് റോഷൻ എന്നിവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു