നെടുമങ്ങാട്: വലിയമലയിൽ ഭാര്യാമാതാവിനെ കുത്തിപ്പരിക്കേൽപിച്ച മരുമകൻ അറസ്റ്റിൽ. നെടുമങ്ങാട് വാണ്ട സ്വദേശി സീതയെ (55) മരുമകൻ ശ്രീകുമാർ (37) ആണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
ശനിയാഴ്ച ഉച്ചയോടെ വലിയമല കൊറളിയോടാണ് സംഭവം. കുടുംബപ്രശ്നമെന്നാണ് പ്രാഥമിക നിഗമനം. സീതയും ശ്രീകുമാറിന്റെ മകളും ചുള്ളിമാനൂരിൽ പോയ ശേഷം വീട്ടിലേക്ക് വരുന്ന വഴിയാണ് ശ്രീകുമാർ ആക്രമിക്കുന്നത്.
കഴുത്തിലും തലയിലും കുത്തേറ്റ സീതയെ വലിയമല പൊലീസ് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ശ്രീകുമാറിനെ വലിയമല പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോൾ ദൃശ്യമാധ്യമ പ്രവർത്തകൻ ഷിജുവിനെ പ്രതി ആക്രമിച്ചു. മൊബൈൽ തട്ടിയെറിയുകയും വിലങ്ങിട്ട കൈകൾ കൊണ്ട് മുഖത്തടിക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു