നിരവധി ക്രിമിനൽ കേസിൽ പ്രതിയായവരെ കാപ്പ ചുമത്തി ജയിലിലടച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoതലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരെ കാപ്പ ചുമത്തി ജയിലിലടച്ചു.
  1) ബൈജു ചെറുമഠത്തിൽ, S/O രാജു, വയസ്സ്  40, ചെറു മഠത്തിൽ ഹൗസ്, കുയ്യാലി, തലശ്ശേരി
2) മുഷ്താഖ്, S/O മുത്തലിബ്, വയസ്സ്  23, മക്കീന്റെ പുരയിൽ, ചാലിൽ, തലശ്ശേരി എന്നിവരെയാണ്  കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ്  പ്രകാരം കാപ്പ (KAAPA)ചുമത്തി  ജയിലിലടച്ചത്.  കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി ശ്രീ. അജിത് കുമാർ IPS ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.  ബൈജുവിന് തലശ്ശേരി പോലീസ് സ്റ്റേഷനിൽ നാല് കേസും 
മുഷ്താഖിന് കണ്ണൂർ ടൗൺ, തലശ്ശേരി എന്നി പോലീസ് സ്റ്റേഷനിലായി അഞ്ചു കേസുകളും നിലവിലുണ്ട് . ഇയാളെ ഇതിന് മുൻപ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു . കാപ്പ ലംഘനം നടത്തിയത് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. തുടർന്നും ഇയാൾ സമൂഹ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപെട്ടതിനാലാണ് നടപടി. കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ കണ്ണൂർ സിറ്റി പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് വരുന്നുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha