കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ വയോധികനെ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു. കണ്ണപുരം സ്വദേശി കയ്യാല പുരയില്‍ അബ്ദുല്‍ ഖാദറിനെയാ(74)ണ് പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയത്.
സ്‌റ്റേഷന്‍ പരിധിയിലെ പതിനാലു വയസുകാരിയെയാണ് ഇയാള്‍ പീഡിപ്പക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ഏപ്രില്‍, മെയ്മാസങ്ങളിലായിരുന്നു സംഭവം. പ്രതി പെണ്‍കുട്ടിയോട് വീണ്ടും മോശമായി പെരുമാറിയതോടെ ബന്ധുക്കളോട് വിവരം പറയുകയും തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് പൊലിസ് അബ്ദുല്‍ ഖാദറിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു