പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoതൃക്കരിപ്പൂർ  പെട്രോൾ ദേഹത്ത്ഒഴിച്ച് യുവതിയുടെ ആത്മഹത്യാശ്രമം സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘത്തിൻ്റെയും പോലീസിൻ്റെയും ശക്തമായ ഇടപെടൽ ദുരന്ത മൊഴിവാക്കി. ഇന്ന് രാവിലെ 8.30 മണിയോ ടെ തൃക്കരിപ്പൂർ പൂച്ചോലിലാണ് സംഭവം. രണ്ടു മക്കളുടെ മാതാവായ പാടിച്ചാൽ സ്വദേശിനിയായ 36 കാരിയാണ് ഭർത്താവിൻ്റെ പീഡനം സഹിക്കവയ്യാതെ താമസിക്കുന്ന തൃക്കരിപ്പൂർ കൊയോങ്കരയിലെ വാടക ക്വാട്ടേർസിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. യുവതിമുറിയിൽ കയറി പൂട്ടിപെട്രോൾ ദേഹത്ത് ഒഴിച്ച തോടെ മക്കളുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്.തുടർന്ന് ചന്തേര പോലീസിലും തൃക്കരിപ്പൂർ ഫയർസ്റ്റേഷനിലും വിവരമറിയിക്കുകയായിരുന്നു. പത്തും അഞ്ചും വയസുള്ള മക്കളുടെ നിലവിളി നാട്ടുകാരെ അക്ഷരാർത്ഥത്തിൽ ആശങ്കയിലാക്കി. സ്ഥലത്തെത്തിയ ചന്തേര സ്റ്റേഷനിലെ വനിതാ പോലീസ് ഉൾപ്പെടെയുള്ളവർ യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ ദേഹത്തൊഴിച്ചപെട്രോളിൽ തീ കൊളുത്താൻ നീക്കം നടക്കുന്നതിനിടെ വിവരമറിഞ്ഞെത്തിയ തൃക്കരിപ്പൂർ ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ കെ. എം. ശ്രീനാഥിൻ്റെ നേതൃത്വത്തിൽ ക്വാട്ടേർസിൻ്റെ വാതിൽ തകർത്ത് യുവതിയെ പുറത്തെത്തി ക്കുകയായിരുന്നു. തുടർന്ന് യുവതിയെ പോലീസ് ചന്തേര സ്റ്റേഷനിലെത്തിച്ചു.ബന്ധുക്കളെ വിവരമറിച്ചതിനെ തുടർന്ന് അവർ സ്റ്റേഷനിലെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha