കണ്ണൂർ സിറ്റി; അത്യപൂർവ്വ ചരിത്രങ്ങളുടെയും, വൈവിധ്യമാർന്ന പൈതൃകങ്ങളുടെയും ഹൃദയ ഭൂമി - അബ്ദുൽ റഹ്‌മാൻ മുൻഷി
ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി കൊളോണിയൽ വിരുദ്ധ ചെറുത്തു നിൽപ്പുകളും, സമുദ്ര വ്യാപാര വാണിജ്യ ഉടമ്പടികളും അറക്കൽ രാജ ഭരണ സംഭാവനകളും വിഭിന്ന സംസ്കാരങ്ങളുടെ കുടിയേറ്റങ്ങളും സൂഫീ പാരമ്പര്യങ്ങളുമുൾപ്പെടെ കണ്ണൂർ സിറ്റി അത്യപൂർവ ചിത്രങ്ങളുടെയും വൈവിധ്യമാർന്ന പൈതൃകങ്ങളുടെയും ഹൃദയ ഭൂമിയാണെന്ന് റിട്ട.അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അബ്ദുൽ റഹ്‌മാൻ മുൻഷി വ്യക്തമാക്കി.
കണ്ണൂർ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷൻ രക്ഷാധികാരി കൂടിയായ അദ്ദേഹം ഫൗണ്ടേഷൻ ലോഗോ പ്രകാശനം നിർവ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു.
കണ്ണൂർ സിറ്റിയുടെ പൈതൃകങ്ങളും ചരിത്രങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 6 വർഷമായി കണ്ണൂർ സിറ്റി ഹെറിറ്റേജ് നടത്തിവരുന്ന പരിശ്രമങ്ങൾ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ സിറ്റി വാഴക്കത്തെരു മുഹിയുദ്ധീൻ ജുമാമസ്ജിദ് അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ മുഹമ്മദ് ശിഹാദ് ആദ്യക്ഷത വഹിച്ചു.
ലോഗോ രൂപകല്പന നിർവ്വഹിച്ച ആർട്ടിസ്റ്റും ഡിസൈനറുമായ ശംസീർ സുപിയാർ, വാഴക്കത്തെരു മുഹിയുദ്ധീൻ പള്ളി ഖത്തീബ് സിറാജ് അബ്‌റാരി, സംരംഭകനായ ഹാരിസ് ഇ. വി എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രോഗ്രാം കോഡിനേറ്റർ
ഫാത്തിമ തസ്‌നീം നന്ദി പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു